കനത്ത മഴ; മണ്ണിടിച്ചിലില്‍ മധ്യ വെനസ്വേലയില്‍ 22 പേര് മരിച്ചു
ലാസ് ടെജേരിയാസ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മധ്യ വെനസ്വേലയില്‍ 22 പേര് മരിച്ചു. അമ്പതിലേറെ പേരെ കാണാതായി. ലാസ് ടെജേരിയാസ് നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണമായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. 1999ല്‍ വര്‍ഗാസ് സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചിലില്‍ പതിനായിരത്തോളം പേരാണ് മരിച്ചത്.