ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ഇന്ന് 40 വയസ്സ്
1983 ജൂണ്‍ 25 എന്ന ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെരുമൊരു തിയതിയല്ല. ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചിടത്തോള്ളം ദേശ സ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും ദിനം കൂടിയാണ്.
ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ഇന്ന് 40 വയസ്സ്. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സ് സ്റ്റേഡിയത്തിൽ 1983 ജൂൺ 25നാണ് കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻനിര ക്രിക്കറ്റിലെ ലോകകിരീടം ഉയര്‍ത്തിയത്. ഫൈനലിൽ രണ്ട് തവണ കിരീടം നേടിയ തലയെടുപ്പുമായെത്തിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 43 റൺസിന് തോൽപിച്ചു.
ലോകകപ്പ് കളിക്കുന്നതിന് മുൻപ് ഇന്ത്യ 40 ഏകദിനങ്ങൾ മാത്രമാണ് കളിച്ചത്, രണ്ട് ലോകകപ്പുകളിൽ നിന്ന് നേടിയത് 1 വിജയവും. അതുകൊണ്ട് തന്നെ ഏകദിന ക്രിക്കറ്റ് കളിച്ച് അധികം പരിചയമില്ലാത്ത ഇന്ത്യ വിജയിക്കില്ലെന്ന് ക്രിക്കറ്റ് വിദഗ്ധരിൽ പലരും വിലയിരുത്തിയിരുന്നു.