ഷൊര്‍ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവ് പിടിയിൽ
പാലക്കാട് : ഷൊര്‍ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പൊട്ടിത്തെറിക്ക് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയോടിയആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പട്ടാമ്പി സ്വദേശിയാണ് യുവാവ് ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. അതേസമയം താൻ സ്ത്രീകളെ രക്ഷിക്കാൻ ശ്രമിച്ച ആളാണെന്നാണ് ഇയാൾ പറയുന്നത്. സഹോദരിമാര്‍ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് വഴക്കുകൂടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ തടയാന്‍ വേണ്ടിയാണ് വീട്ടിലേക്ക് പോയതെന്നും ഇയാൾ പറയുന്നു. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.അപകടസമയത്ത് വീടിനുള്ളിൽ തീ പൂർണമായും പടർന്നുരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.