റോണോ മാജിക്ക്; ക്ലബ് ഫുട്ബോളില്ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 700 ഗോള്‍
ലണ്ടന്‍: ക്ലബ് ഫുട്ബോളില്‍ റെക്കൊര്‍ഡിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിവിധ ക്ലബുകള്‍ക്കായ് റൊണാള്‍ഡോ നേടിയ ഗോളുകളുടെ എണ്ണം 700 ആയി. 944 മത്സരങ്ങളില്‍നിന്നാണ് റോണോ 700 ഗോള്‍ ക്ലബില്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെയാണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് നേട്ടം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചു. മറ്റൊരു മത്സരത്തില്‍ ആര്‍സനല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആര്‍സനലിന്റെ ജയം. ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ആര്‍സനലാണ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമത്.