കണ്ണില്‍ചോരയില്ലാത്ത മോഷണം; പാദസരം മോഷ്ടിക്കാന്‍ നൂറു വയസുകാരിയുടെ കാല് അറുത്തെടുത്തു
ജയ്പൂര്‍: പാദസരം മോഷ്ടിക്കാന്‍ നൂറു വയസുകാരിയുടെ കാല് അറുത്തെടുത്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് നൂറുവയസ്സുള്ള യമുനാദേവിയെ മോഷ്ടാക്കള്‍ ആക്രമിച്ചത്. മകള്‍ ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു മോഷ്ട്ടാക്കള്‍ എത്തിയത്. യമുനാദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാക്കള്‍ യമുനാദേവിയെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയെന്നും അവിടെവെച്ചാണ് കാലുകള്‍ വെട്ടിമാറ്റി പാദസരം കവര്‍ന്നതെന്നുമാണ് സംശയിക്കുന്നത്. വെട്ടിമാറ്റിയ കാലുകളും ആക്രമണത്തിനുപയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴുത്തിലടക്കം മുറിവുണ്ട്. യമുനാദേവി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചതായും പോലീസ് അറിയിച്ചു.