പീഡന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പീഡന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയായ അധ്യാപികയാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. എംഎല്‍എ തന്നെ മര്‍ദ്ദിച്ചെന്നു കാട്ടി ഇവര്‍ കോവളം പൊലീസിലും പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദിച്ചെന്നു കാട്ടി 28നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി ഒത്തുതീര്‍ക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.