നടന് ജയസൂര്യ കായല്‍ കയ്യേറി മതില് നിര്‍മിച്ചെന്ന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടന് ജയസൂര്യ കായല്‍ കയ്യേറി മതില് നിര്‍മിച്ചെന്ന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കടവന്ത്ര ഭാഗത്തെ വീടിനു സമീപമുള്ള ചിലവന്നൂര്‍ കായല്‍ കയ്യേറി എന്നാണ് കേസ്. വീടിനു സമീപമായി താരം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതിനു കോര്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തെന്നായിരുന്നു പരാതി. ജയസൂര്യയും കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. അതേസമയം കുറ്റപത്രത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന