നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; പോലീസ് കേസെടുത്തു
തൊടുപുഴ: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് – ഐബി ദമ്പതികളുടെ മകളാണ്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.