2018ലെ പ്രളയദൃശ്യം പുതിയതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്താൽ നടപടി’ നേരിടേണ്ടി വരുമെന്ന് മന്ത്രി
2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിന് വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ രാജൻ. കേരളത്തിൽ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നും പിന്നെ, 12നു മാത്രമേ മഴ ഉണ്ടാവൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണമെന്നും മന്ത്രി വ്യക്തമാക്കി. ഡാമുകളിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. പൊതുജാഗ്രത ആവശ്യമുണ്ട്, ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു.