ബസിടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക് ; കഴിഞ്ഞ ദിവസം രാത്രി 12.30ന് കുളത്തൂർ ഇൻഫോസിസിനു സമീപം വച്ചാണ് അപകടം
കഴക്കൂട്ടം : ഓണാഘോഷം കണ്ട് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ സിപിഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം ബസ് നിർത്താതെ പോയി. കഴക്കൂട്ടം ശ്രീധരത്തിൽ എസ്.എസ്. ബിജു (58) ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്. കഴിഞ്ഞ ദിവസം രാത്രി 12.30ന് കുളത്തൂർ ഇൻഫോസിസിനു സമീപം വച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ് ഏറെ നേരം ചോര വാർന്ന് റോഡുവക്കിൽ കിടന്ന ബിജുവിനെ നാട്ടുകാരും തുമ്പ പൊലീസും ചേർന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.