ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്. ഒറ്റപ്പാലം വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം. അപകടത്തില്‍പെട്ട പശുവും ചത്തു. ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തെറിച്ചുവീണ യുവാവിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു. കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.