നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
കൊട്ടിയൂര്‍: പാല്‍ചുരത്ത് നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 7.30-ഓടെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് ടവര്‍ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചയാളുടെയും പരിക്കേറ്റയാളുടെയും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പേരാവൂര്‍, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. തലക്ക് സാരമായി പരിക്കേറ്റ ക്ലീനറെ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാസ്പത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തന്നെ മരിച്ച ഡ്രൈവറുടെ മൃതദേഹം പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.