ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഡെപ്യൂട്ടേഷനുള്ള വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നിലവില്‍ ഇരട്ടനരബലിയടക്കമുള്ള പ്രധാന കേസുകളുടെ അന്വേഷണ ചുമതലയും പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ വിജയ് സാഖറെയ്ക്കാണ്. സാഖറെ സംസ്ഥാനം വിടുന്ന സാഹചര്യത്തില്‍ ക്രമസമാധാനത്തിായുള്ള പുതിയെ എഡിജിപിയെ കണ്ടെത്തേണ്ടതുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.