എ.ഐ. ക്യാമറയ്ക്ക് ’പരിക്ക് ’പറ്റിയാൽ അറ്റകുറ്റപ്പണിയില്ല
കണ്ണൂർ: വണ്ടിയിടിച്ച് ’പരിക്ക്’ പറ്റിയാൽ എ.ഐ. ക്യാമറകൾക്ക് അറ്റകുറ്റപ്പണിയില്ല. റോഡിൽ നിയമം ലംഘിച്ചവരുടെ പടം പിടിച്ച് പിഴയിടുന്ന മോട്ടോർവാഹനവകുപ്പിനാണ് ഈ സ്ഥിതി. എ.ഐ. ക്യാമറയുടെ സാങ്കേതികത്വവും പരിപാലനച്ചുമതലയും കെൽട്രോണിനാണെങ്കിലും അറ്റകുറ്റപ്പണി ചെയ്യില്ല. വണ്ടി ഇടിച്ചതാണെങ്കിൽ കേസ് നടത്തി വാഹന ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് എം.വി.ഡി. ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
https://www.zealtvonline.com/accident-man-walking-zealnews-6478-zealtv-zealtvonline/
തകരാറിലായ ക്യാമറകൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കെൽട്രോൺ അധികൃതർ പറയുന്നു. സംസ്ഥാനത്തെ നിരത്തുകളിൽ 726 എ.ഐ. ക്യാമറകളാണുള്ളത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളിൽ രണ്ടുമുതൽ നാലുവരെ ക്യാമറകൾ കേടായിക്കിടക്കുകയാണ്.
കണ്ണൂർ ജില്ലയിൽ 50 എ.ഐ. ക്യാമറകളാണുള്ളത്. അതിൽ 46 എണ്ണം പ്രവർത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉൾപ്പെടെ നാല് ക്യാമറകൾ പ്രവൃത്തിക്കുന്നില്ല. എറണാകുളത്ത് 64-ൽ രണ്ടും കാസർകോട് 48-ൽ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകൾ അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകൾ തകരാറിലായിട്ടുണ്ട്. തകരാറിലായവയുടെ എണ്ണം കുറവായതിനാൽ സർക്കാർ ഇത് ഗൗരവമായെടുത്തിട്ടില്ല. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി കേസ് നടത്തുകയാണ് എൻഫോഴ്സ്മെന്റ് വിഭാഗം. കേസ് നടത്തി നഷ്ടപരിഹാരം ഈടാക്കാൻ കാലതാമസം വരുമെന്നതും തിരിച്ചടിയാണ്.