കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണ് നാലാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു
ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ – നാസർ ദമ്പതികളുടെ മകൻ ജുബൈർ (9) ആണ് മരിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുകളിലേക്ക് കവുങ്ങ് മുറിക്കുമ്പോൾ വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.