ആലക്കോട് പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നു
കാപ്പിമലയിൽ ഉരുൾപൊട്ടൽ കാരണം ആലക്കോട് പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നത്.
ആലക്കോട് : കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ കാപ്പിമല വൈതല്‍ക്കുണ്ട് വെളളച്ചാട്ടത്തിന് സമീപം ഉരുള്‍പ്പൊട്ടി. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. മതിലിടിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. മലയോര മേഖലയിലാണ് ദുരിതം രൂക്ഷം. കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. വടക്കൻ കേരളത്തിൽ കനത്ത മഴയാണ്.