ആറന്മുള ഉത്രട്ടാതി വളളംകളിക്കിടെ 3 പള്ളിയോടങ്ങള്‍ മറിഞ്ഞു; അപകടം ഹീറ്റ്സ് മത്സരത്തിനിടെ
ആറന്മുള : ആറന്മുള ഉത്രട്ടാതി വളളംകളിക്കിടെ 3 പള്ളിയോടങ്ങൾ മറിഞ്ഞു. വൻനമഴി പള്ളിയോടത്തിലെ നാല് പേരെ കാണാതായി തുഴച്ചിലുകാർ പറഞ്ഞിരുന്നു. എന്നാൽ 4 പേരേയും കണ്ടെത്തി. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു അപകടം ഉണ്ടായത്.
അപകടം നടന്നതിന് പിന്നാലെ തന്നെ ഫയർഫോഴ്സ് എത്തിയിരുന്നു. കരയ്ക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറയുകയായിരുന്നു, അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെ കാണാനില്ലെന്നായിരുന്ന പറഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല. അപകടം നടന്ന ഉടൻ രക്ഷപ്പെടാൻ ഇവർ മറുകരയിലേക്ക് നീന്തുകയായിരുന്നു.
പമ്പയാറിന്റെ നെട്ടായത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വള്ളംകളി ആരംഭിച്ചത്. ഇത്തവണ മത്സരത്തിന് 48 പള്ളിയോടങ്ങൾ ആണ് പങ്കെടുക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന അവസ്ഥയാണ്. മഴയ്ക്കിടെയാണ് വള്ളംകളി.