അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു
ആസ്സാം : അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു. ഭട്ടദ്രവമഠം സന്ദര്‍ശനമാണ് പൊലീസ് തടഞ്ഞത്. ക്ഷേത്രത്തിന് മുന്നില്‍ രാഹുല്‍ഗാന്ധിയും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയെ ഹൈബോറഗാവിൽ തടഞ്ഞുനിർത്തി കൂടുതൽ മുന്നോട്ട് പോകുന്നതിൽ നിന്ന് അസം പൊലീസ് തടയുകയായിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രം സന്ദർശിക്കുന്നതിൽ അനുമതി നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് നേതാക്കൾ ധർണ നടത്തി പ്രതിഷേധിച്ചു. എന്തുകൊണ്ടാണ് തന്നെ ക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് വിലക്കുന്നതെന്ന് അധികൃതരോട് ചോദിച്ച് രാഹുൽ ഗാന്ധി തന്നെ പ്രതിഷേധത്തിൽ പങ്കെടുത്തു. ‘ആർക്കൊക്കെ ക്ഷേത്രം എപ്പോൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി മോദി ഇപ്പോൾ തീരുമാനിക്കുമോ?’ എന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വിമർശിച്ചു.