കക്കോടി മോരിക്കരയില്‍ ഗാന്ധി സ്ക്വയറിന് നേരെ ആക്രമണം, ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു
കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ തകര്‍ത്തിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ്. ഇവിടെ സ്ഥാപിച്ച മദര്‍ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ലെന്നാണ് പൊലീസ് നിഗമനം. വ്യക്തി വൈരാഗ്യമായിരിക്കാം കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.