ഓട്ടോ തൊഴിലാളി യൂണിയൻ (INTU.C) ചക്കരക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ S.S.L.C, +2 ഉന്നത വിജയം കരസ്ഥമാക്കിയ ഓട്ടോ തൊഴിലാളികളുടെ മക്കൾക്ക് അനുമോദനം സംഘടിപ്പിച്ചു
മുണ്ടേരി : ചക്കരക്കൽ ബ്രദേഴ്സ് ഹാളിൽ വച്ച് നടന്ന പരിപാടി ഡി.സി.സി. സെക്രട്ടറി അഡ്വ: ഇ.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി.ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റി പ്രസി :കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു
ടി.കെ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.ലോഹിതാക്ഷൻ,എ.ടി. പ്രജീഷ്, പി.ഭാസ്കരൻ ,
പി.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.