ജോലിക്കു വേണ്ടി ഇന്ത്യൻ എംബസിക്കു മുന്നിൽ ക്യൂ നിൽക്കുന്ന കാലം വിദൂരമല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുല്ലക്കുട്ടി
ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.
തളിപ്പറമ്പ : അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും അറബ് ലോകത്തു നിന്നുൾപ്പെടെ ജോലിക്കു വേണ്ടി ഇന്ത്യൻ എംബസിക്കു മുന്നിൽ ക്യൂ നിൽക്കുന്ന കാലം വിദൂരമല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുല്ലക്കുട്ടി. സമസ്ത മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തൃച്ചംബരം ഏരിയ കമ്മറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.
മോദി സർക്കാർ വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലുകൾ ശ്രദ്ദേയമാണ്. വിദേശത്ത് ഉന്നത കോഴ്സുകൾക്ക് സീറ്റ് ലഭിക്കാൻ പണം മാത്രം മതി. ഇവിടെ കഴിവ് തന്നെ വേണം. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 9 വർഷം കൊണ്ട് ഇരട്ടിയിലധികം വർധിച്ചു. ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവരാണ് ഉള്ളത്. ഈ നിലയിൽ രാജ്യം പുരോഗമിച്ചാൽ അറബ് ലോകത്തു നിന്നുൾപ്പെടെ ജോലിക്കു വേണ്ടി ഇന്ത്യൻ എംബസിക്കു മുന്നിൽ ക്യൂ നിൽക്കുന്ന കാലം വിദൂരമല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡണ്ട് പി വി സുരേഷ് അധ്യക്ഷത വഹിച്ചു. എ പി ഗംഗാധരൻ ,എ അശോക് കുമാർ ,കെ വത്സരാജ്, ഒ സുജാത , പി ഗംഗാധരൻ ,പി ദേവരാജ്, തുടങ്ങിയവർ സംസാരിച്ചു.