ലൈംഗിക സമ്മതത്തിനുള്ള പ്രായം വിവാഹ പ്രായത്തിൽ നിന്ന് വേർതിരിക്കണമെന്ന് ബോംബെ ഹൈക്കോടതി
പ്രായപൂർത്തിയാകാത്തവരുടെ പ്രണയബന്ധങ്ങൾ ക്രിമിനൽവൽക്കരിക്കേണ്ടതില്ലെന്നും ബോംബെ ഹൈക്കോടതി.
മുംബൈ : ലൈംഗിക സമ്മതത്തിനുള്ള പ്രായം വിവാഹ പ്രായത്തിൽ നിന്ന് വേർതിരിക്കണമെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങൾ ക്രിമിനൽവൽക്കരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത വിവാഹ പ്രായത്തിന് മുൻപേ നടക്കാമെന്നതിനാൽ സമ്മത പ്രായം വിവാഹ പ്രായത്തിൽ നിന്ന് വേർതിരിക്കണമെന്നും പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ ശിക്ഷാർഹമായ സമീപനത്തിലൂടെ കൈകാര്യം ചെയ്യരുതെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 2016-ൽ പോക്സോ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട ഒരാളെ കുറ്റവിമുക്തനാക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.