ഇറച്ചിക്കോഴിയിൽ ഹോർമോൺ ഉണ്ടോ; തെളിയിച്ചാൽ 25 ലക്ഷം തരാമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതിയുടെ പ്രഖ്യാപനം
തൃശ്ശൂർ : രാജ്യത്തെ ഇറച്ചി കോഴിവളർത്തൽ മേഖല യിൽ ഹോർമോൺ പ്രയോ ഗമുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകാ മെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതിയുടെ പ്രഖ്യാപനം. കൃത്രിമ വളർച്ചാ ഹോർമോണുള്ള ബ്രോയ്ലർ കോഴിയിറച്ചി കഴിക്കാൻ പാടില്ലെന്ന പ്രചാരണത്തെ പ്രതിരോധിക്കാനാണ് കോഴിക്കർഷകരും കച്ചവടക്കാരും വ്യത്യസ്തമാർ ഗവുമായി രംഗത്തുവന്നിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരും പൗൾട്രി മേഖലയിലെ ഗവേ ഷകരുമൊക്കെ പലവട്ടം നി ഷേധിച്ചിട്ടും നവമാധ്യമങ്ങ് ളിലടക്കം ഹോർമോൺ കു ത്തിവെപ്പ് സന്ദേശങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. 35- 40 ദിവസത്തിനുള്ളിൽ ബ്രോയ്ലർ കോഴികൾ രണ്ട് കിലോ ഗ്രാം വളർച്ച കൈവരിക്കുന്ന താണ് ഹോർമോൺ പ്രചാരകർ ആയുധമാക്കുന്നത്.
ബ്രോയ്ലർ കോഴികളിൽ കൃത്രിമ ഹോർമോണുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് പാ ലക്കാട് കോളേജ് ഓഫ് ഏവി യൻ സയൻസ് ആൻഡ് മാനേജ്മെന്റ് സ്പെഷ്യൽ ഓഫീസർ എസ്. ഹരികൃഷ്ണൻ പറഞ്ഞു.
ജനിതകഗുണമേന്മയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തത് വഴിയാണ് തൂക്കം വർധിക്കുന്നത്. സമ്പുഷ്ടീകൃത തീറ്റ, പ്രതിരോധ കുത്തിവെപ്പ്, രോഗ നിയന്ത്രണം തുടങ്ങിയ ഘടകങ്ങളും ഇതിന് സഹായകമാകുന്നു. അദ്ദേഹം പറഞ്ഞു.
വളർച്ചാ ഹോർമോൺ പ്രോട്ടീൻ ആയതിനാൽ ദഹ നപ്രക്രിയയിലൂടെ വിഘടിച്ചു പോകുമെന്നതിനാൽ ഭക്ഷ ണത്തിലൂടെയും വെള്ളത്തിലൂടെയും നൽകുന്നതുകൊ ണ്ട് പ്രയോജനമില്ലെന്ന് മണ്ണു ത്തി വെറ്ററിനറി സർവകലാശാ ലാ പൗൾട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോജ് ജോൺ പറഞ്ഞു. വൻ ചെലവേറിയ ഹോർമോൺ കുത്തിവെപ്പ് ബ്രോ യ്ലർ കോഴികളിൽ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.