സെഞ്ച്വറി ഫാഷൻ സിറ്റിയുടെ എല്ലാ ഷോറൂമുകളിലും ഓണം ബിഗ് സെയിൽ ആരംഭിച്ചു
കണ്ണൂർ : സെഞ്ച്വറി ഫാഷൻ സിറ്റിയുടെ എല്ലാ ഷോറൂമുകളിലും ഓണം ബിഗ് സെയിൽ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം കണ്ണൂർ ഷോറൂമിൽ എ.ബി.സി. ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി നിർവഹിച്ചു. ഏതു പ്രായക്കാർക്കുമുള്ള പുത്തൻ ട്രെൻഡ് ഓണക്കോടികളാണ് സെഞ്ച്വറി ഫാഷൻ സിറ്റി ബിഗ് ഓണം സെയിലിന്റെ പ്രത്യേകത. ഫാഷൻ വസ്ത്രങ്ങളുടെ ഏതു ബജറ്റിലുമുള്ള ശേഖരവും സെഞ്ച്വറിയിലുണ്ട്.
വിവാഹ പട്ടുസാരികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഫ്ളോറുകളുണ്ട്. ബ്രാൻഡഡ് ധോത്തികൾ ഉൾപ്പെടെയുള്ള കേരള ശൈലീവസ്ത്രങ്ങൾ, ചുരിദാറുകൾ, ചുരിദാർ മെറ്റീരിയലുകൾ സിനിമാറ്റിക് ശൈലിയിലുള്ള ലഹങ്കകൾ, ലാച്ചകൾ, കിഡ്സ് വെയർ തുടങ്ങി വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ ശേഖരമാണ് സെഞ്ച്വറി ഫാഷൻ സിറ്റിയുടെ എല്ലാ ഷോറൂമുകളും ഓണത്തെ വരവേൽക്കാൻ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് പാർട്ണർമാരായ പി. അഷ്റഫ് ഹാജി, പി. സിദ്ദീഖ്, പി. ഇബ്രാഹിം, പി. അബ്ദുൾ നാസർ, പി. ഫിറോസ്, പി. റാസിക്ക്, പി. മുഹമ്മദ് ഷൈലാജ്, പി.ഫസൽ, ഷാഹിഫ് സിദ്ദീഖ്, ഫറാസ് മുഹമ്മദ്, എന്നിവർ അറിയിച്ചു.
സെഞ്ച്വറി ഫാഷൻ സിറ്റിക്ക് കണ്ണൂർ, തലശ്ശേരി, മാനന്തവാടി, പയ്യന്നൂർ, തളിപ്പറമ്പ്, സുൽത്താൻ ബത്തേരി, ഇരിട്ടി, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉണ്ട്. വടകരയിലെ മെഗാഷോറൂം ഉടൻ പ്രവർത്തനമാരംഭിക്കും.