ചക്കരക്കൽ ഇരുവേരി സ്വദേശിയെ കൊന്ന് ചാക്കിലാക്കി കനാലിന്റെ സമീപത്തിൽ പ്രതിക്ക് ജീവപര്യന്തം
2021ആഗസ്ത് 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവേരി, മിഡാവിലോട് പ്രജീഷി നെയാണ് കൊലപെടുത്തിയതിന് ശേഷം ഇരുവേരി കനാലിന്റെ സമീപം ഉപേക്ഷിച്ചത്.
ചക്കരക്കൽ : പോലീസ് സ്റ്റേഷൻ പരിധിയിൽ ചക്കരക്കൽ ഇരുവേരി സ്വദേശിയെ കൊന്ന് ചാക്കിലാക്കി കനാലിന്റെ സമീപം ഉപേക്ഷിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വിധിച്ചു. 2021ആഗസ്ത് 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവേരി, മിഡാവിലോട് പ്രജീഷി നെയാണ് കൊലപെടുത്തിയതിന് ശേഷം ഇരുവേരി കനാലിന്റെ സമീപം ഉപേക്ഷിച്ചത്.തുടർന്ന് നടന്ന അന്വേഷണത്തിൽ അബ്ദുൾ ഷുക്കൂർ , കൊല്ലറോത്ത് ഹൗസ് , ഇരിവേരി , പ്രശാന്തൻ , പള്ളിച്ചാൽ ഹൗസ് മുഴപ്പാല എന്നാളെയും അറസ്റ്റ് ചെയ്തു. കേസന്വേഷണം നടത്തിയത് ഇൻസ്പെക്ടർ സത്യനാഥൻ ആണ്.. രണ്ടാം പ്രതി പ്രശാന്തനെ കുറ്റക്കാരണല്ലെന്ന് കണ്ട് കോടതി വെറുതേ വിടുകയും , ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിന് ജീവപരന്ത്യം ശിക്ഷയും , 5 ലക്ഷം രൂപ പിഴ വിധിച്ചു.പ്രോസിക്യുഷനു വേണ്ടി അഡിഷണൽ ജില്ലാ ഗവ: പ്ലീഡർ അഡ്വകേറ്റ് കെ രൂപേഷ് ഹാജരായി.