ചംപയ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവർണർ
ഒരു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിനു ജാര്‍ഖണ്ഡിൽ താത്കാലികമായി തിരശീല വീണു . രാജിവെച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്റെ പിൻഗാമിയായി ചംപയ് സോറനെ മന്ത്രിസഭാ രൂപീകരിക്കാൻ ഗവർണർ സി. പി രാധാകൃഷ്ണൻ ക്ഷണിച്ചു. സത്യപ്രതിജ്ഞ ഇന്ന് രാവിലെ റാഞ്ചിയിൽനടക്കും. ഇതനുസരിച്ച് അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. സോറന് പിന്തുണയുമായി 48 എംഎൽഎമാർ രംഗത്തുണ്ട്. മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച ചംപയ് സോറനെ ഗവർണർ ഇന്നലെ മടക്കി അയച്ചിരുന്നു. ഭരണ കക്ഷി എം. എൽ. എ മാരെ വരുതിയിലാക്കാൻ ഒരു വശത്ത് ബി. ജെ. പിയുടെ ശ്രമം അണിയറയിൽ നടക്കുന്നതിനാൽ വരുന്ന ദിവസങ്ങൾ നിർണായകമായിരിക്കും എന്ന് തന്നെയാണ് സൂചന. അതേസമയം എംഎൽഎ മാരെ റാഞ്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെ എം എം ശ്രമം പരാജയപ്പെട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെയാണ് എം എൽ എ മാരെ ഹൈദരാബാദിലേക്ക് മാറ്റാൻ സാധിക്കാതെ പോയത്…അതിനിടെ മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ നാളെ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും.