ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിര്‍ യോഗത്തിന് ഇന്ന് ഹരിയാനയില്‍ തുടക്കം; പിണറായി പങ്കെടുക്കുന്നു
ന്യൂഡല്‍ഹി: സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടു ദിവസത്തെ ചിന്തന്‍ ശിബിര്‍ യോഗത്തിന് ഇന്ന് ഹരിയാനയില്‍ തുടക്കമാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യും. രണ്ടു ദിവസമായി നടക്കുന്ന യോഗത്തില്‍, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവരും പങ്കെടുക്കും. വിഷന്‍ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകള്‍ക്കുമുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, പൊലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും.