പീഡനക്കേസിൽ സിവിക് ചന്ദ്രൻ ഡിവൈഎസ്പി മുൻപാകെ കീഴടങ്ങി
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നൽകിയ നിർദേശം. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുൻപാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോതിയുടെ നിർദേശം.
രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റർ ചെയ്തിരുന്നത്.