കാലവർഷം കുറഞ്ഞതോടെ കേരളത്തിൽ ചൂടുകൂടുന്നു
തിരുവനന്തപുരം : കാലവർഷം കുറഞ്ഞതോടെ കേരളത്തിൽ ചൂടുകൂടുന്നു. ഏറ്റവും ഉയർന്ന താ പനിലയിൽ ശരാ ശരിയിൽനിന്ന് നാലു ഡിഗ്രിവ രെ വർധനയുണ്ടായി. വ്യാഴാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 34.2 ഡിഗ്രിയാണ്. ശരാശരിയിൽ നിന്നുള്ള മാറ്റം 4.9 ഡിഗ്രി. കോട്ടയത്ത് 3.8 ഡിഗ്രിയും ആലപ്പുഴയി ലും കണ്ണൂരിലും 8.5 ഡിഗ്രിയും ഉയർന്നു. മറ്റിടങ്ങളിൽ ശരാശരി രണ്ടു ഡിഗ്രിവരെ കൂടുതലുണ്ട്. വരുന്ന രണ്ടാഴ്ചയും കാലാവസ്ഥവ കുപ്പ് കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല. അതിനാൽ, ചൂട് ഉയർന്നു നിൽക്കാനാണ് സാധ്യത.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിൽ വെള്ളിയാ ഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരളത്തിൽ കാലവർഷം സജീവമാക്കില്ല.