വടക്കന്‍ തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 25 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
അങ്കാര: വടക്കന്‍ തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 25 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാര്ട്ടിന് പ്രവിശ്യയിലെ അമസ്രയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനസമയം നൂറിലേറെ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. 11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇനിയും നിരവധി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലെയ്മാന് സൊയ്ലു അറിയിച്ചു. 2014ല്‍ പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ അഗ്നിബാധയില്‍ 301 പേര് കൊല്ലപ്പെട്ടിരുന്നു.