കോയമ്പത്തൂര്‍ സ്ഫോടനം: അറസ്റ്റിലായ പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സൂചന
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ഉക്കടം കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സൂചന. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷയുടെ വീട്ടില്‍ നിന്ന് സംശയാസ്പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കളക്ട്രേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചന. ഇന്നലെ റിമാന്‍ഡിലായ 5 പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.