രാഹുൽ ഗാന്ധിക്ക് നേരെയുള്ള ബി ജെ പി സർക്കാരിന്റെ വേട്ടയാടലിനെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി
പോസ്റ്റോഫീസ് ഉപരോധിച്ച പ്രവർത്തകർ പോസ്റ്റോഫീസ് കവാടത്തിൽ കരിങ്കൊടി നാട്ടി പ്രതിഷേധിച്ചു.
കണ്ണൂർ : ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ ,കെ പ്രമോദ് , രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ , റിജിൽ മാകുറ്റി ,സുരേഷ് ബാബു എളയാവൂർ ,അഡ്വ .റഷീദ് കവ്വായി ,എം പി വേലായുധൻ ,പി മുഹമ്മദ് ഷമ്മാസ് ,കൂക്കിരി രാജേഷ് , ടി കെ അജിത്ത് ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് സുധീഷ് മുണ്ടേരി ,വസന്ത് പള്ളിയാംമൂല, വരുൺ എം കെ തുടങ്ങിയവർ നേതൃത്വം നൽകി.