സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പൂജ്യത്തില്‍
3 വര്‍ഷത്തിനിടെ ഇതാദ്യമായി കൊവിഡ് കേസുകള്‍ പൂജ്യത്തില്‍.
കേരളം : കേരളത്തിലെ കോവിഡ് കേസുകൾ 3 വർഷത്തിനു ശേഷം പൂജ്യത്തിൽ എത്തി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 2020 മേയ് 7 നായിരുന്നു ഇതിനു മുമ്പ് കണക്കുകൾ പൂജ്യത്തിൽ എത്തിയിരുന്നത്. ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും കൊവിഡ് ബാധിച്ചു. മൂന്നാം തീയതി ഏഴ് പേർക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. 4ന് ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.