സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും
സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. സിപിഐ(എം) സംസ്ഥാന സമിതിയും സിപിഐയുടെ സംസ്ഥാന കൗൺസിലുമാണ് ഇന്ന് ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുത്തിനായുള്ള സീറ്റ് വിഭജനം കഴിഞ്ഞദിവസം ചേർന്ന് എൽഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. ഇനി സ്ഥാനാർഥി നിർണയ ചർച്ചയുടെ തിരക്കിലാണ് ഇരു പാർട്ടികളും. സിപിഐ(എം) സംസ്ഥാന സമിതിയിൽ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. സിപിഐ കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന് സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും ആരംഭിച്ച സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്നും തുടരും.