സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി
സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി .എം വി ജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പാപ്പിനിശ്ശേരി : കണ്ണപുരം റെയിൽവേ സ്റ്റേഷനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
ടിക്കറ്റ് വിതരണം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നു, റിസർവേഷൻ സൗകര്യം നിർത്തലാക്കുന്നു , പ്രധാന തീവണ്ടിയുടെ സ്റ്റോപ്പ് ഇല്ലാതാക്കുന്നു തുടങ്ങി സ്റ്റേഷനെ തകർക്കുന്ന സമീപനമാണ് കേന്ദ്രവും റെയിൽവേയും സ്വീകരിക്കുന്നത് എന്ന് സമരക്കാർ ആരോപിച്ചു.
ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു .കെ വി ശ്രീധരൻ, ടി കെ ദിവാകരൻ, എൻ ശ്രീധരൻ പി പി ഷാജിർ , കെ പി രാജൻ, കെ മോഹനൻ ചെറുകുന്ന്, ടി വി രഞ്ജിത്ത്, ടി വി ലക്ഷ്മണൻ, എം ശ്യാമള, കെ മോഹനൻ ഇരിണാവ്, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി, വൈസ് പ്രസിഡൻ്റ് എം ഗണേശൻ തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.