സി.പി.എമ്മിന്റെ ക്ഷണം തള്ളി മുസ്ലിം ലീഗ്
ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ല.
മലപ്പുറം: സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനം. കോൺഗ്രസിനെ മാറ്റിനിർത്തി മുന്നോട്ടു പോകാൻ ആകില്ല. ഇന്ന് രാവിലെ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായത്. സി.പി.എമ്മിന്റേത് രാഷ്ട്രീയ മുതലെടുപ്പ് ശ്രമമാണെന്നും കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമെന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്.