ഉള്ളിചാക്കിനിടയില് ഹാന്‍സ്, 24 ലക്ഷം രൂപയുടെ 60,000 പാക്കറ്റ്, കാസര്‍ഗോഡ് രണ്ടു പേര് പിടിയില്‍
കാസര്‍കോട്: ഉള്ളിചാക്കുകള്ക്കിടയില് ഒളിപ്പിച്ച് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍ സഹിതം കാസര്‍ഗോഡ് രണ്ടു പേര് പിടിയില്‍. പിക്കപ്പ് വാനില്‍ ഉള്ളിചാക്കുകള്ക്കിടയിലാണ് 24 ലക്ഷം രൂപയുടെ 60,000 പാക്കറ്റ് ഹാന്‍സ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്, വളാംകുളം സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു പാന്‍മസാല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. നേരത്തേയും ഇത്തരത്തില്‍ ഉള്ളി ചാക്കുകള്‍ക്കിടിയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്തിയിട്ടുണ്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.