മാട്ടൂൽ സൗത്ത് പുഴയിൽ പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തി
കണ്ണൂർ : മാട്ടൂൽ സൗത്ത് പുഴയിൽ പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വളപട്ടണം റെയിൽവേ പാലത്തിനടുത്ത് നിന്നും പുഴയിലേക്ക് വീണയാളുടേതാണ് മൃതദേഹം എന്നാണ് സൂചന. 40 വയസ്സ് പ്രായം തോന്നിക്കുന്ന കാവി മുണ്ടും ചെക്ക് ഷർട്ടും ധരിച്ച പുരുഷൻറെ മൃതദേഹമാണ് ബുധനാഴ്ച 12.00 മണിയോടെ മാട്ടൂൽ പുലിമുട്ടിന് സമീപം വെച്ച് കണ്ടെത്തിയത്.പഴയങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.