കണ്ണൂർ സ്വദേശിക്ക് എട്ടുകോടി
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കണ്ണൂർ സ്വദേശിക്ക് എട്ടുകോടി.
ദുബായ് : ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മലയാളിയെ.
എട്ടുകോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ) കണ്ണൂർ സ്വദേശി മണി ബാലരാജ (36) നറുക്കെടുപ്പിലൂടെ നേടിയത്.
12 വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വേർ എൻജിനിയറാണ് മണി. കഴിഞ്ഞമാസം 23-ന് ഓൺലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. രണ്ടുവർഷത്തോളമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു.
1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം കോടികൾ സമ്മാനമായി നേടിയ 211-ാമത് ഇന്ത്യൻ പൗരനാണ് മണി ബാലരാജ്. ജർമൻ പൗരനായ ജർഗൻ അലോയിസ് മഷൗറിനും ഇത്തവണ 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു.