ദുല്‍ഖര്‍ ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് ‘ സെപ്റ്റംബര്‍ 23ന് തിയറ്ററുകളില്‍
ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് ‘ സെപ്റ്റംബര്‍ 23ന് തിയറ്ററുകളില്‍ എത്തും. ഈ സിനിമയുടെ സ്പെഷ്യല്‍ പ്രിവ്യൂ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന വാര്‍ത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഓപ്പണായി പത്ത് മിനിട്ടിനുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. സാധാരണ അണിയറപ്രവര്‍ത്തകരും സിനിമ മേഖലയിലെ പ്രമുഖരുമാണ് പ്രിവ്യൂ ഷോക്ക് എത്തുന്നത്. എന്നാല്‍ ഇത്തവണ അതിന് മാറ്റം വരുത്തിയിരിക്കുകയാണ് ദുല്‍ഖറും ചുപ് ടീമും. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ബെംഗ്ലൂര്‍, പൂനെ, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിക്കുന്നത്. ആര്. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖറിനോടൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തര്, പൂജ ഭട്ട് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.