എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെ; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് യോഗം. പീഡനക്കേസില്‍ ആരോപണവിധേയനായി ഒളിവില്‍കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിലിനെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും എന്നറിയുന്നു. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കേണ്ടതിന്റെ അനിവാര്യത കെപിസിസി പ്രസിഡന്റ് കെ. സുധാകരന് യോഗത്തെ അറിയിക്കും.
ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. ഭാവി രാഷ്ട്രീയ പരിപാടികള്‍ക്കും രൂപം നല്‍കും. വിഴിഞ്ഞം, എന്‍ഡോസള്‍ഫാന്‍ സമരങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ സമീപനവും ചര്‍ച്ചയാവും.
അതേ സമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ യുവതി നല്കിയ ബലാല്‍സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം 14ന് കോവളത്തു വച്ച് മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. മര്‍ദ്ദിക്കുമ്പോള്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങല് താമസ സ്ഥലത്തുനിന്നും കണ്ടെത്തി. യുവതിയുടെ താമസ സ്ഥലത്തുനിന്നും എല്‍ദോസിന്റെ ടീ ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിരുന്നു.