ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് എല്‍ദോസിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവതി നല്കിയ ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ പെരുമ്പാവൂരിലെ വീട്ടിലെത്തിയിരുന്നു. പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്ഷന്.