എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ചിത്രം പൂര്‍ണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ എമ്പുരാന് വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എമ്പുരാന് ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത് ഓഗസ്സിലായിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്.