താന്മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ലെന്ന് എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരത്തു നിന്നും തിരിച്ചെത്തിയ ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ : മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയായതിനാലാണ് കണ്ടത്.തിരുവനന്തപുരത്ത് പോയാല്‍ പതിവായി അദ്ദേഹത്തെ കാണാറുണ്ട്. മുഖ്യമന്ത്രിയുമായി വിവാദങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. രാഷ്ട്രീയമായി ഒരു പരിഭവവും ഇല്ല. അതൊക്കെ നിങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. നിങ്ങള്‍ക്ക് ഇങ്ങനെയെന്തെങ്കിലും വേണം.
തന്നോട് സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമുണ്ടോ? താന്‍ ഇപ്പോഴും സജീവമായി തന്നെയുണ്ട്. കോഴിക്കോട്ടെ സെമിനാര്‍ എല്‍. ഡി. എഫ് നടത്തിയതായിരുന്നില്ല. എല്‍.ഡി. എഫ് കണ്‍വീനര്‍ അതില്‍ പങ്കെടുക്കണമെന്ന്ു പാര്ട്ടിനിര്ദ്ദേശിച്ചിരുന്നില്ല.
അതില്‍ കേരളത്തില്‍ നിന്നുളള പി.ബി അംഗങ്ങളും പങ്കെടുത്തിട്ടില്ല. എം. എ. ബേബിയും വി. എസ് വിജയരാഘവനും പി.ബി അംഗങ്ങളല്ലേ അവര്‍ സെമിനാറില്‍ പങ്കെടുത്തിട്ടില്ല.
പാര്‍ട്ടി സെക്രട്ടറിക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ തന്നെ ചോദിക്കണം. എനിക്ക് അതിനെ പറ്റിയൊന്നും പറയാനില്ല. കോഴിക്കോട് ഏകസിവില്‍ കോഡിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്സിസ്റ്റ് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഇനി നടക്കും. അവിടെയെല്ലാം എല്ലാ നേതാക്കളും പങ്കെടുക്കും. ഏകസിവില്‍ കോഡിനെതിരെയുളള സെമിനാറുകള്‍ ഒരു തുടര്പ്രക്രീയയാണ്. നേതൃത്വത്തിനോട് ഒരു അഭിപ്രായ ഭിന്നതയുമില്ല. താന്‍ കൂടിയുളളതാണ് സി.പി. എം നേതൃത്വം താന്‍ കണ്‍വീനറായപ്പോള്‍ പലരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ചു എത്താന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് പരിമിതകളുണ്ട്. അതനുസരിച്ചു മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുളളൂ.20ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെയെന്ന ചോദ്യം എന്തിനാണെന്നും ഇ.പി ജയരാജന് ചോദിച്ചു.