ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു
October 15, 2022
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന് പൊലീസിന്റെ സൈബര്‍ സെല്ലിനു പരാതി നല്കി.രണ്ടു വിഡിയോ മെസ്സേജുകളാണ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പേജ് ഹാക്ക് ചെയ്തതായി ഫെയ്സ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്ഭവന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.