അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു, മകനെ മല്‍പ്പിടുത്തത്തിലൂടെ പോലീസ് പിടികൂടി
കോഴിക്കോട്: ലഹരിക്കടിമയായ മകന് അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലത്തെ ഷാജി, ബിജി എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന് ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുത്ത ലഹരിക്കടിമയായ വ്യക്തിയാണ് ഷൈന്‍ എന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ബഹളം കേട്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അക്രമാസക്തനായ ഷൈനിനെ മല്‍പ്പിടിത്തത്തിന് ഒടുവിലാണ് പൊലീസിന് കീഴടക്കാനായത്. പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പൊലീസുമായുള്ള മല്‍പ്പിടിത്തത്തില്‍ ഷൈനിനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ ഷാജിയുടേയും ബിജിയുടേയും പരിക്ക് ഗുരുതരമാണ്.