നെടുമ്പാശേറിയില് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം; 6 പേര് കസ്റ്റഡിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ആറ് കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ തിരച്ചിലിലാണ് വിമാനത്തില്‍ നിന്ന് ആറ് കിലോയിലധികം സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാന്തതിലാണ് പരിശോധന. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വര്‍ണം. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം വെച്ചിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.