കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചു; കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കണം
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയും കണ്ണൂര്‍ വിസിയെ വിമര്‍ശിച്ചു. തന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നല്‍കുന്നില്ല. കേരള വൈസ് ചാന്‍സലര്‍ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നല്‍കിയത്. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാല്‍ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹം തയാറായില്ല.സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സര്‍വകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നും പറഞ്ഞത് താന്‍ അല്ല.
ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. ഒന്‍പത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും താന്‍ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താന്‍ ഒരു അഭിഭാഷകനാണെന്നും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിര്‍ന്ന പലരില്‍ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്നു വൈസ് ചാന്‍സലര്‍മാരോട് എനിക്ക് സഹതാപമുണ്ട്. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഒരു വിസി നിയമനത്തില്‍ താന്‍ ആണ് ഉത്തരവാദിയാണ്. എന്നാല്‍ ബാക്കി നിയമനങ്ങള്‍ നടത്തിയത് മുന്‍പാണ്. ഗവര്‍ണറെ സമ്മര്‍ദത്തിലാക്കിയാണ് പല നിയമനങ്ങളും നടന്നത്. കണ്ണൂര്‍ സര്‍വകലാശാല മുഖ്യമന്ത്രിയുെട പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അഭിമുഖത്തിനു പോലും വിളിക്കാന്‍ യോഗ്യതയില്ല. എന്നാല്‍ യൂണിവേഴ്സിറ്റി നിയമനം നല്കി. ഇത്തരം കാര്യങ്ങള്‍ നടക്കുന്നതിനാലാണ് താന്‍ ഇടപെടുന്നത്. എജി തന്നെ തെറ്റദ്ധരിപ്പിച്ചു. നിയമനം സാധുതയുള്ളതാണെന്ന് വിശ്വസിപ്പിച്ചു. നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ചപ്പോള്‍ അല്ല എന്നു പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകന് ആണ് ഇങ്ങനെ ചെയ്തതെന്നും ഗവര്‍ണര്‍ ആരോപിച്ചു.