ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ
യു.എ.ഇ.യിൽ വിവിധ എമിറേറ്റുകളിലായി മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ ഒരുക്കിയിട്ടുണ്ട്.
യുഎഇ: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാൾ.പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്.ഖത്തറിൽ സർക്കാർ മേഖലയിൽ പെരുന്നാൾ അവധി ചൊവ്വാഴ്ച തുടങ്ങി. 610 പള്ളികളിലും ഈദ്ഗാഹുകളിലുമായി ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പ്രാർഥനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ബലി പെരുന്നാൾ ജൂൺ 29 നാണ്. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക.