‘ഹാപ്പിനസ് ഫെസ്റ്റിവല്‍’: വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകളുടെ പ്രകാശനം ഈ മാസം 17ന്
തളിപ്പറമ്പ്: കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ നടക്കും. ഫെസ്റ്റിവലിന്റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകളുടെ പ്രകാശനം ഈ മാസം 17ന് വൈകിട്ട് 3ന് ഡോ.വി.ശിവദാസന്‍ എംപി നിര്‍വ്വഹിക്കും. പ്രശസ്ത ചലച്ചിത്രതാരം നിര്‍മ്മല്‍ പാലാഴി മുഖ്യതിഥിയാകും. എക്സിബിഷനുകള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, മ്യൂസിക് ബാന്റ്, ഫ്ളവര്‍ഷോ, ഫാഷന്‍ ഷോ, ചില്‍ഡ്രണ്‍സ് അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ഫോക് കലാപ്രകടനങ്ങള്‍, കായിക മത്സരങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഫെസ്റ്റിവല്‍, ബുക്ക് ഫെസ്റ്റിവല്‍, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുഖ്യആകര്‍ഷണങ്ങള്‍.